Friday, 17 October 2014

..............

അഹം

ഇന്നെന്റെ ചിന്താരംഭം ഒരു പളുങ്ക് പാത്രത്തിലെ ലക്ഷ്യമാറിയാത്ത മീനുകളിൽ നിന്നായിരുന്നു ,അവയുടെ ആഗ്രഹങ്ങളിൽനിന്നായിരുന്നു ചിലപ്പോൾ നമ്മളറിയാത്ത അവയുടെ സങ്കൽപ്പങ്ങളിൽ നിന്നായിരുന്നു .
                          നൂറുകണക്കിന് ചിന്തകളായി അലയുന്ന മനുഷ്യരിൽ ഒരാളായ എന്റെ ചിന്തകൾ എന്തെ ഈ പളുങ്കു പാത്രത്തിന്റെ അഭ്രപാളിയെ തിരയുന്നത്..... എനിക്കറിയില്ല ...
       ഒരുപക്ഷെ സ്വതന്ത്രർ എന്നു പറയുന്ന നമ്മൾക്ക് 'സ്വാതന്ത്ര്യം'എന്ന വാക്കിന്റെ അർത്ഥം നയനമധ്യേ ചിന്തകളിൽ എത്തിയതു കൊണ്ടാവാം , നമ്മൾ സ്വതന്ത്രരാണോ ........
                  ആഗ്രങ്ങളുടെ ഉയർച്ചയാണോ ഒരു മനുഷ്യായുസ്സിന്റെ കാല ചക്രം തിരിക്കുന്നത് ? അതോ സ്വാതന്ത്ര്യത്തിന്റെ കെട്ടടങ്ങലോ ??
          ഒരിക്കലും പുറം ലോകം കാണില്ല എന്നറിഞ്ഞിട്ടും ആ മീനുകൾ എന്തേ ആഗ്രഹം കൈവെടിയാതെ വീണ്ടും പളുങ്കിലൂടെ അവയുടെ ആഗ്രഹ മിഴികൾ നീട്ടുന്നു .....
                        ചിന്തകൾ മനുഷ്യനെ ആഗ്രങ്ങളിൽ എത്തിക്കുന്നു ആഗ്രഹങ്ങൾ അവനെ ലക്ഷ്യങ്ങളിൽ എത്തിക്കുന്നു ലക്‌ഷ്യം അവനെ ലുബ്ധ സ്വാതന്ത്ര്യത്തിൽ നിന്നും ഒരൽപ്പം ആശ്വാസം നൽകുന്നു ....
         പൂർണ സ്വാതന്ത്ര്യമെന്ന മനുഷ്യന്റെ ലക്ഷ്യമാണോ മരണം ?
          അതോ ലക്ഷ്യങ്ങളുടെ അവസാനമോ ??

                                                                      ശ്രീ